ജൂലൈ 11 - ഇന്ന് ജനസംഖ്യാദിനം

ജൂലൈ 11 - ഇന്ന് ലോക ജനസംഖ്യാദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നു.ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്മ്മൊപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകജനസംഖ്യ 700 കോടി. ജനമാണ് ഏതൊരു രാജ്യത്തിന്റെയും ശക്തി. എന്നാല്ജനസംഖ്യാ നിരക്ക് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്ലോകത്തിന്റെ നിലനില്പ്പുതന്നെ പ്രതിസന്ധിയിലാകുമെന്നാണ് ചരിത്രം നല്കുന്ന പാഠം.

ആധാര്‍ കാര്‍ഡിനുവേണ്ടി

                        ആധാര്കാര്ഡിനായി  (or NPR-National Population Register) ഫോട്ടോയും കൈവിരലടയാളവുമൊക്കെ  നല്കിയ ശേഷം കാത്തിരിക്കുന്ന നിരവധിയാളുകളുണ്ട്. ചിലര്ക്ക്  കാര്ഡ് തപാലില്ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്കാത്തിരിപ്പു തുടരുന്നു. എന്നാല്ഫോട്ടോ എടുത്ത സമയത്ത് ലഭിച്ച രസീത്  (acknowledgement copy) ഉണ്ടെങ്കില്ഓണ്ലൈനായി നമ്മുടെ ആധാര്കാര്ഡുകള്ഡൗണ്ലോഡ് ചെയ്യുവാന്സാധിക്കും എന്നറിയാവുന്നവര്ചുരുക്കം
            മിക്ക സന്ദര്ഭങ്ങളിലും ആധാര്നമ്പര്മാത്രമാണ് നല്കേണ്ടിവരുന്നത് , കാര്ഡ് നേരിട്ട് കാണിക്കേണ്ടതില്ല. അതിനാല്ആവശ്യമെങ്കില്ഓണ്ലൈനായി ആധാര്നമ്പര്മനസിലാക്കി വയ്ക്കുന്നത് ഉചിതമായിരിക്കും. അതിനുള്ള മാര്ഗ്ഗം ചുവടെ വിവരിക്കുന്നു.

2013-2014 ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്

2013-2014 ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.

ആര്‍ക്കെല്ലാം അപേക്ഷിക്കാം.

വൈക്കം മുഹമ്മദ്‌ ബഷീര്‍

ബഷീര്‍ ചിരിക്കുന്നു ചിന്തിക്കുന്നു

രാധാകൃഷ്ണന്‍
ബഷീര്‍ ചിരിക്കുന്നു  ചിന്തിക്കുന്നു

മലയാളത്തില്‍നിന്ന് വിശ്വസാഹിത്യകാരനായി ഉദിച്ചുയര്‍ന്ന വൈക്കം മുഹമ്മദ് ബഷീറിന്‍െറ ചരമവാര്‍ഷികദിനമാണ് ജൂലൈ അഞ്ച്. 1994 ജൂലൈ അഞ്ചിനാണ് മലയാളത്തിന്‍െറ പ്രിയപ്പെട്ട ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മയായത്. ഈ ദിനത്തില്‍ അദ്ദേഹത്തെ നമുക്ക് വീണ്ടും സ്മരിക്കാം.
ഏഴാംക്ളാസില്‍ ‘ഭൂമിയുടെ അവകാശികളി’ലെ ഒരു ഭാഗം ‘തേന്മാവ്’ എന്ന പേരിലും, എട്ടാം ക്ളാസില്‍ ‘ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’വിലെ ഭാഗം ‘കിനാവുകളുടെ കാലം’ എന്ന പേരിലും, ഒമ്പതാം ക്ളാസില്‍ ‘ഭൂമിയുടെ അവകാശികള്‍ വായിക്കുമ്പോള്‍’ എന്നപേരില്‍ പി.കെ. രാജശേഖരന്‍െറ ഗദ്യഭാഗവും, ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷക്കാര്‍ക്ക് ഡോക്യുമെന്‍ററിയെ പരിചയപ്പെടാന്‍ എം.എ. റഹ്മാന്‍ എഴുതിയ ‘ബഷീര്‍ ദ മാന്‍’ എന്നതും ബഷീറുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ്.

ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം


മദ്യവും മനുഷ്യനും ഒരു തുടര്‍ക്കഥ (ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം)
ഏബ്രഹാം തെക്കേമുറി 
      പാലാഴി കടഞ്ഞ്‌ അമൃതം എടുത്ത ദേവന്മാരും, ഏദെന്‍ തോട്ടത്തിലെ ജ്‌ഞാനവൃക്‌ഷഫലം കൈനീട്ടിപ്പറിച്ചെടുത്ത ഹൗവയും , മഹാബലിയെന്ന അസുരന്റെ ഭരണത്തില്‍ അസൂയ പൂണ്ട ദേവലോകവും, എല്ലാം ഏതു വികാരത്തിന്റെയും, എന്തു ലഹരിയുടെയും മറവിലായിരുന്നുവെന്ന്‌ നമുക്കറിയില്ലെങ്കിലും, മദ്യം മനുഷ്യോല്‍പ്പത്തിമുതല്‍ മനുഷ്യജീവിതത്തിന്റെ ലഹരിയായിരുന്നുവെന്നതിനു്‌ മതഗ്രന്‌ഥങ്ങളില്‍ തെളിവുകളുണ്ട്‌. മദ്യത്തിന്റെ ഉല്‌പത്തി അലിഖിതമാണ്‌ . എന്നാല്‍ ജലപ്രളയത്തിനുശേഷം നോഹ തന്റെ കൂടാരത്തില്‍ മദ്യപിച്ച്‌ കിടന്നതായും, ആ ഒറ്റ കാരണത്താല്‍ നോഹയുടെ മൂത്തമകന്‍ മദ്യപാനിയായ അപ്പനാല്‍ ശപിക്കപ്പെടുന്നതായും കാണുന്നു. 

വായനാദിനം



“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.
കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍ വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഭക്ഷ്യസുരക്ഷ ഓർമ്മപ്പെടുത്തി ലോക പരിസ്ഥിതി ദിനം

മരണാസന്നയായ പ്രകൃതിയെ സംരക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം. ഭക്ഷ്യസുരക്ഷയുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ചിന്തിക്കുക, ഭക്ഷിക്കുക, രക്ഷിക്കുക എന്നതാണ് ഈ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരെയും ഭക്ഷ്യമാലിന്യങ്ങള്‍ക്കെതിരെയുമുള്ള മുന്നറിയിപ്പാണ് പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്നത്.

പ്രവേശനോത്സവം-2013



ഇടവപ്പാതി മഴയുടെ നനുത്ത താളത്തിനൊത്ത് വഞ്ചിപ്പാട്ടിന്റെ ഈണവും നെഞ്ചിലേറ്റി അറിവിന്റെ അക്ഷരത്തോണിയിലേറി ഒന്നാംക്ലാസിലെത്തുന്ന കുരുന്നുകൾക്കും അഞ്ചാം ക്ലാസിലെ പുതിയ കൂട്ടുകാർക്കും മറ്റെല്ലാ കൂട്ടുകാർക്കും പുതിയ അധ്യയന വർഷത്തിലേയ്ക്ക് സ്വാഗതം........