ആധാര്‍ കാര്‍ഡിനുവേണ്ടി

                        ആധാര്കാര്ഡിനായി  (or NPR-National Population Register) ഫോട്ടോയും കൈവിരലടയാളവുമൊക്കെ  നല്കിയ ശേഷം കാത്തിരിക്കുന്ന നിരവധിയാളുകളുണ്ട്. ചിലര്ക്ക്  കാര്ഡ് തപാലില്ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്കാത്തിരിപ്പു തുടരുന്നു. എന്നാല്ഫോട്ടോ എടുത്ത സമയത്ത് ലഭിച്ച രസീത്  (acknowledgement copy) ഉണ്ടെങ്കില്ഓണ്ലൈനായി നമ്മുടെ ആധാര്കാര്ഡുകള്ഡൗണ്ലോഡ് ചെയ്യുവാന്സാധിക്കും എന്നറിയാവുന്നവര്ചുരുക്കം
            മിക്ക സന്ദര്ഭങ്ങളിലും ആധാര്നമ്പര്മാത്രമാണ് നല്കേണ്ടിവരുന്നത് , കാര്ഡ് നേരിട്ട് കാണിക്കേണ്ടതില്ല. അതിനാല്ആവശ്യമെങ്കില്ഓണ്ലൈനായി ആധാര്നമ്പര്മനസിലാക്കി വയ്ക്കുന്നത് ഉചിതമായിരിക്കും. അതിനുള്ള മാര്ഗ്ഗം ചുവടെ വിവരിക്കുന്നു.
Step 1
www.eaadhaar.uidai.gov.in/eDetails.aspx
 എന്ന സൈറ്റില്പ്രവേശിക്കുക. ചിത്രത്തില്കാണുന്ന പേജാണ് ആദ്യം ലഭിക്കുക.
ഇവിടെ നമ്മുടെ കൈവശമുള്ള acknowledgement copy-യുടെ ഇടതുവശത്ത് മുകളിലായി കാണുന്ന അംഗത്വ സംഖ്യയും (Enrolment No.) , വലതുവശത്ത് മുകളിലായി കാണുന്ന തീയതിയും സമയവും നല്കണം. തുടര്ന്ന് വ്യക്തിയുടെ പേരും നാം നല്കിയിരിക്കുന്ന പിന്കോഡും നല്കി അതിനു ചുവടെ കാണുന്ന കോഡ് അവസാന കോളത്തില്രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
Step 2
ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്ത്തിയാക്കിയാല്ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും.

ഇവിടെ നമ്മുടെ മൊബൈല്നമ്പര്നല്കി Subit ബട്ടണ്അമര്ത്തുക.
Step 3
മൊബൈലില്‍ SMS രൂപത്തില്‍  ലഭിക്കുന്ന പാസ് വേര്ഡ് നല്കി (OTP No) വീണ്ടും സബ്മിറ്റ് ചെയ്യുക.
Step 4
ആധാര്നമ്പര്ഡൗണ്ലോഡ് ചെയ്യുവാനുള്ള ബട്ടണ്അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും
ക്ലിക്ക് ചെയ്ത് ഡൗണ്ലോഡ് ചെയ്യുമ്പോള്പാസ് വേര്ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്ആധാര്കാര്ഡ് ലഭിക്കും. പാസ് വേര്ഡ് എന്തായിരിക്കുമെന്നത് മുകളില്വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്കിയ പിന്കോഡ് ആയിരിക്കും പാസ് വേര്ഡ്. ഇനി ഡൗണ്ലോഡ് ചെയ്തോളൂനിങ്ങളുടെ ആധാര്കാര്ഡ്