ജൂലൈ 11 - ഇന്ന് ജനസംഖ്യാദിനം

ജൂലൈ 11 - ഇന്ന് ലോക ജനസംഖ്യാദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നു.ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്മ്മൊപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകജനസംഖ്യ 700 കോടി. ജനമാണ് ഏതൊരു രാജ്യത്തിന്റെയും ശക്തി. എന്നാല്ജനസംഖ്യാ നിരക്ക് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്ലോകത്തിന്റെ നിലനില്പ്പുതന്നെ പ്രതിസന്ധിയിലാകുമെന്നാണ് ചരിത്രം നല്കുന്ന പാഠം.
ലോക ജനസംഖ്യ സ്ഫോടനാത്മകമാം വിധം വര്ദ്ധിക്കുന്ന സാഹചര്യത്തില്ലോകത്തു ജനിക്കുന്ന ഓരോ കുഞ്ഞിനും അമ്മയ്ക്കും പൂര്ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് വര്ഷത്തെ ജനസംഖ്യാദിന സന്ദേശം. 50 വര്ഷത്തിനകം ജനസംഖ്യ 1100 കോടിയിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഏറ്റവും കൂടുതല്ജനസംഖ്യയുള്ള ചൈനയെ പിന്നിലാക്കി 2025ഓടെ ഇന്ത്യ ഒന്നാമതെത്തുമെന്നും കണക്കുകള്സൂചിപ്പിക്കുന്നു. പെരുകുന്ന ജനസംഖ്യാനിരക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയെയും ഭക്ഷ്യ- ഊര്ജ്ജ സ്രോതസുകളെയും പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഭക്ഷണവും പാര്പ്പിടവും ഉള്പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്നല്കാന്ഭരണകൂടത്തിന് സാധിക്കാതെ വരുന്നു. ഇത് സാമ്പത്തിക വളര്ച്ചയെയും പുരോഗതിയെയും തടസ്സപ്പെടുത്തും. അടിസ്ഥാന സൌകര്യങ്ങളില്ലാതെ വലിയൊരു വിഭാഗം ജനത കഷ്ടപ്പെടുന്ന അവസ്ഥ ഇപ്പോഴും ഇന്ത്യയില്തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ വികസനലക്ഷ്യങ്ങളില്ഒന്നാണ് 2015 ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുക എന്നത്. ജനസംഖ്യാ നിയന്ത്രണത്തോടൊപ്പം ദാരിദ്ര്യ നിര്മ്മാര്ജ്ജനവും സാധ്യമായേക്കും എന്ന് ഓര്മ്മപ്പെടുത്തുകയാണ് ലോക ജനസംഖ്യാദിനം.