വായനാദിനം



“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.
കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍ വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഭക്ഷ്യസുരക്ഷ ഓർമ്മപ്പെടുത്തി ലോക പരിസ്ഥിതി ദിനം

മരണാസന്നയായ പ്രകൃതിയെ സംരക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം. ഭക്ഷ്യസുരക്ഷയുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ചിന്തിക്കുക, ഭക്ഷിക്കുക, രക്ഷിക്കുക എന്നതാണ് ഈ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരെയും ഭക്ഷ്യമാലിന്യങ്ങള്‍ക്കെതിരെയുമുള്ള മുന്നറിയിപ്പാണ് പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്നത്.

പ്രവേശനോത്സവം-2013



ഇടവപ്പാതി മഴയുടെ നനുത്ത താളത്തിനൊത്ത് വഞ്ചിപ്പാട്ടിന്റെ ഈണവും നെഞ്ചിലേറ്റി അറിവിന്റെ അക്ഷരത്തോണിയിലേറി ഒന്നാംക്ലാസിലെത്തുന്ന കുരുന്നുകൾക്കും അഞ്ചാം ക്ലാസിലെ പുതിയ കൂട്ടുകാർക്കും മറ്റെല്ലാ കൂട്ടുകാർക്കും പുതിയ അധ്യയന വർഷത്തിലേയ്ക്ക് സ്വാഗതം........